ക്രൈം

ഹർത്താലിനിടെ നാട്ടികയിൽ കെഎസ്ആർടിസി ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ

വാടാനപ്പിള്ളി: പോപ്പുലർഫ്രണ്ട്‌  ഹർത്താലിനിടെ  നാട്ടികയിൽ  കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. വാടാനപ്പള്ളി ഫസൽനഗർ സ്വദേശി വലിയകത്ത് വീട്ടിൽ മിഥുൻ ഫിറോസ് അലക്സ് ആണ് അറസ്റ്റിലായത്. കേസിൽ മറ്റൊരു പ്രതിയായ മുറ്റിച്ചൂർ പടിയം സ്വദേശി മുലക്കാമ്പുള്ളി വീട്ടിൽ ജമീർഷാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

എസ്ഡി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറിയായ ഇയാൾ റിമാൻഡിലാണ്. നൂറോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. നാട്ടിക പുത്തൻതോട് വെച്ച് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന് നേർക്ക് ഹർത്താലിന്റെ മറവിൽ ആക്രമണം നടന്നത്. കല്ലേറിൽ ബസ് ഡ്രൈവർ ബാസ്റ്റിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave A Comment