ക്രൈം

മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റു ചെയ്തു.മേത്തല കണ്ടംകുളം മദ്രസയിലെ അധ്യാപകൻ അഴീക്കോട് മേനോൻ ബസാർ പഴൂപറമ്പിൽ നാസിമുദ്ദീനെ (29)യാണ് കൊടുങ്ങല്ലൂർ എച്ച് എസ് ഒ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റു ചെയ്തത്.എസ് ഐമാരായ കെ.അജിത്, സി.എസ്.ആനന്ദ്, സീനിയർ സി പി ഒ ജോസഫ്, സി പി ഒ മാരായ ബിജു, ഫൈസൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Comment