കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
തൃശൂർ: പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയില്‍ മാത്യൂവിന്റെ 1,000 പൂവന്‍ വാഴകളും കീഴാത്ത് മധുവിന്റെ 15 തെങ്ങിന്‍ തൈകളും, പാറയില്‍ ബേബിയുടെ നിരവധി വാഴകളും, നിരവധി ഫെന്‍സിങ്ങ് ലൈനുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആന ഓടിച്ചതിനെ തുടര്‍ന്ന് വാച്ചര്‍ ജോഷിക്ക് വീണ് പരിക്കേറ്റു.
Leave A Comment