ജില്ലാ വാർത്ത

തൃശൂർ പൂരം കലക്കൽ: രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന് പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: അന്തർദേശീയ ഗൂഡാലോചന ആണ് പൂരം കലക്കലിന് പിന്നിലെന്ന് പാറമ്മേക്കാവ് ദേവസ്വം ആരോപിച്ചു. പൂരം കലക്കാൻ കൂട്ടുനിന്ന ആളുകൾ ഒളിച്ചിരിക്കുന്നു. പോലീസിനും പങ്കുണ്ട്. ഫോറെസ്റ്റ് ഡിപ്പാർട്മെന്‍റ്  ആണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. തൃശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം.

ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ട്. പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നു. വനം വകുപ്പിന്‍റെ  ഉദ്യോഗസ്ഥരുടെ പങ്കും  അന്വേഷിക്കണം രാത്രി എഴുന്നള്ളിപ്പുകളിൽ പൊലീസ് തടസമുണ്ടാക്കി .പൊലീന്‍റെ  പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു

Leave A Comment