ജില്ലാ വാർത്ത

ഫോർട്ട് കൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക്  കടലിൽ വച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.

ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്‌സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. ചെവിയുടെ ഭാഗത്താണ് വെടിയേറ്റ് സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.

Leave A Comment