ഇസ്രയേൽ യുദ്ധം; 22 പേർ കൊല്ലപ്പെട്ടു, അഞ്ഞൂറിലധികം പേർക്ക് പരിക്ക്
ജറുസലേം: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 22 ഇസ്രയേലികൾ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ഗാസ മുനമ്പിലെ ബുറൈജ് ക്യാമ്പിന് കിഴക്ക് ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ട് പലസ്തീന് യുവാക്കളും കൊല്ലപ്പെട്ടു.ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം തുടങ്ങിയെന്നും 14 ഇടങ്ങളിൽ ആക്രമണം തുടരുകയാണെന്നും ഇസ്രയേൽ സേന അറിയിച്ചു. യുദ്ധം തുടങ്ങിയെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇസ്രയേലിലെ ആക്രമണത്തിന് ഹമാസ് വലിയ വില നൽകേണ്ടി വരും. ഇതിന് മുന്‍പ് ഒരിക്കലും നേരിടാത്ത തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനുള്ളിൽ കടന്ന് പലസ്തീൻ സായുധസംഘമായ ഹമാസ് ആക്രമണം നടത്തിയതോടെയാണ് യുദ്ധം തുടങ്ങിയത്. ഗാസയില്‍ നിന്നും 20 മിനിറ്റിനുള്ളില്‍ 5,000 റോക്കറ്റുകള്‍ ഹമാസ് തൊടുത്തതായാണ് റിപ്പോര്‍ട്ട്.
ജറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.
Leave A Comment