അന്തര്‍ദേശീയം

പെരിയാറിൽ രണ്ട് മീറ്ററോളം ജലനിരപ്പ് ഉയർന്നു

ആലുവ : മഴ കാര്യമായി പെയ്തില്ലെങ്കിലും വ്യാഴാഴ്ച പെരിയാറിൽ ജലനിരപ്പ് ഉയർന്നു. രണ്ട് മീറ്ററോളമാണ് പെരിയാറിൽ വെള്ളം പൊങ്ങിയത്. ആലുവ ശിവരാത്രി മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി. അരയടി കൂടി വെള്ളമുയർന്നാൽ ശിവക്ഷേത്രത്തിൽ ആറാട്ട് നടക്കും.

പ്രകൃതിയാൽ ആറാട്ട് നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം. കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകുന്നത്. 45 എൻ.ടി.യു.വാണ് ചെളിയുടെ അളവ്.

ആലുവ ജലശുദ്ധീകരണ ശാലയുടെ ശേഷിക്കനുസരിച്ചുള്ള ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ വ്യാഴാഴ്ച കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Leave A Comment