വിദ്യ കുഴഞ്ഞുവീണു; പോലീസ് ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ. വിദ്യയ്ക്ക് പോലീസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ശനിയാഴ്ച തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Leave A Comment