കേരളം

ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ് കൈമാറിയത്. സി ആർ പി എഫിനെ ഉപയോഗിച്ച് Z+ സുരക്ഷ കൈമാറണമെന്നാണ് ഉത്തരവ്. 

സുരക്ഷാക്രമീകരണം നിശ്ചയിക്കാന്‍ നാളെ രാജ് ഭവനിൽ അവലോകനയോഗം ചേരും. കേരള പൊലീസ്, സി.ആര്‍.പി.എഫ്, രാജ്ഭവന്‍ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.

Leave A Comment