ടാങ്കറിലെ കുടിവെള്ള വിതരണം:രജിസ്‌ട്രേഷൻ വേണം -ഹൈക്കോടതി
കൊച്ചി : ടാങ്കർലോറികളിൽ കുടിവെള്ളം വിതരണംചെയ്യാൻ കേരള ഭൂഗർഭജലനിയന്ത്രണ നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമെന്ന് ഹൈക്കോടതി. ജലവിതരണത്തിന് സർക്കാരിന്റെ അനുമതിപത്രം ഹാജരാക്കണമെന്നും അതുവരെ വിതരണം നടത്തരുതെന്നും തൃക്കാക്കര നഗരസഭ കുടിവെള്ളവിതരണക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ വിതരണക്കാർ നൽകിയ ഹർജികളിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജിക്കാർ ഒരുമാസത്തിനകം ഭൂഗർഭജല അതോറിറ്റിക്ക് അപേക്ഷ നൽകണം. അപേക്ഷയിൽ അതോറിറ്റിയുടെ തീരുമാനം വരുന്നതുവരെ വിതരണം തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
Leave A Comment