പ്രാദേശികം

യൂത്ത് കോൺഗ്രസ്സ് വെള്ളാങ്ങല്ലൂർ; ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

വെള്ളാങ്ങല്ലൂർ: യൂത്ത് കോൺഗ്രസ്സ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

 കോൺഗ്രസിന്റെ രാഷ്ട്രീയവും ആശയവും പറഞ്ഞതിന്റെ പേരിൽ സിപിഎമ്മിന്റെ ക്രിമിനൽ സംഘം കൊലപ്പെടുത്തിയ ധീര രക്തസാക്ഷി ഷുഹൈബിന്റെ നന്മയുള്ള പ്രവർത്തനങ്ങളുടെ ഓർമ്മകൾ എന്നും യുവജനങ്ങൾക്ക് മാതൃകയാണ് ....

 യുത്ത്കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് മഹേഷ്‌ അലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നിഷാഫ് കൂര്യപിള്ളി ഉദ്ഘാടനം നിർവഹിച്ചു.

 മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ മുസമ്മിൽ 
മുഖ്യപ്രഭാഷകനായിരുന്നു. കോൺഗ്രസ്സ് ബ്ലോക്ക്‌ ഭാരവാഹികളായ EV സജീവ്, AR രാംദാസ്, പ്രശോബ് അശോകൻ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ അസീസ്, അനസ്, ജോബി, കബീർ, ഫസീഹ്, അഫ്സൽ,അസീറ, ആഷിറ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave A Comment