കള്ളുഷാപ്പിൽ തർക്കം, ഉൾവശം തല്ലിത്തകർത്തു
പുത്തൻചിറ : പുത്തൻചിറ ആനപ്പാറയിൽ കള്ളുഷാപ്പിന്റെ ഉൾവശം ഒരു സംഘം തല്ലിത്തകർത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ഷാപ്പിൽ നൽകാനുള്ള പണം സംബന്ധിച്ചുള്ള തർക്കമാണ് പിന്നീട് സാധനങ്ങൾ തകർക്കുന്ന അക്രമത്തിലേക്ക് കടന്നത്. പോലീസ് പറഞ്ഞു.
പൈസ നൽകി പോയതിനു ശേഷം നാലംഗ സംഘം തിരിച്ചെത്തി കണ്ണട കാണാനില്ലെന്ന് പറഞ്ഞു തർക്കിക്കുകയും തുടർന്ന് ഷാപ്പിലെ കുപ്പികൾ, മേശ, കസേര എന്നിവ തല്ലിത്തകർക്കുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
Leave A Comment