ദേശീയം

അക്സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ

വഡോദര: ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച ഗുജറാത്തിലെ വഡോദരയിൽവച്ചാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വിവാഹത്തിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല.

അക്സറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണു വിവാഹത്തിലേക്കു ക്ഷണമുണ്ടായിരുന്നത്.

Leave A Comment