ദേശീയം

ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം; മ​ര​ണം ഏ​ഴാ​യി

കോ​ല്‍​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏഴായി.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ല് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. ​സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു.

പ​ര്‍​ഗാ​നാ​സി​ലെ പി​ര്‍​ഗ​ച്ച​യി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റ് കൊ​ല​പ്പെ​ട്ടു. കൂ​ച്ച് ബീ​ഹാ​റി​ല്‍ ബി​ജെ​പി​യു​ടെ പോ​ളിം​ഗ് ഏ​ജന്‍റ് കൊ​ല്ല​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. കൂ​ച്ച് ബീ​ഹാ​റി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​ത്തി​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ അ​ട​ക്കം ക​ത്തി​ച്ചു. പോ​ളിം​ഗ് സ്‌​റ്റേ​ഷ​ന്‍ അ​ടി​ച്ച് ത​ക​ര്‍​ത്തി​ട്ടു​ണ്ട്.

നൂ​ര്‍​പൂ​രി​ല്‍ ബാ​ല​റ്റു​ക​ള്‍ കൊ​ള്ള​യ​ടി​ച്ചെ​ന്ന് പ​രാ​തി​യു​ണ്ട്. ബാ​ന്‍​ഗോ​റി​ല്‍ ഉ​ണ്ടാ​യ ബോം​ബേ​റി​ല്‍ നാ​ലും ആ​റും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

Leave A Comment