സൂര്യനെയും ചന്ദ്രനെയും സത്യത്തെയും മൂടിവയ്ക്കാനാകില്ല: പ്രിയങ്ക
ന്യൂഡൽഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാനാകില്ലെന്ന ശ്രീബുദ്ധന്റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

"സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങൾക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല- ഗൗതമ ബുദ്ധൻ' എന്നാണ് പ്രയിങ്കയുടെ ട്വീറ്റ്.
അതേസമയം, രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളിലെല്ലാം ആഘോഷത്തിലാണ്. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ ആഘോഷിച്ചത്.
വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കോൺഗ്രസ് കുറിച്ചിരിക്കുന്നത്. രാഹുലിന് ആശ്വാസകരമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്ന് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.
Leave A Comment