സമൃതി ഇറാനിയെ മലർത്തിയടിച്ച് കിഷോരി ലാൽ; അമേഠി കോൺഗ്രസ് തിരിച്ച് പിടിച്ചു
ലക്നോ: അമേഠിയിൽ കനത്ത തിരിച്ചടി നേരിട്ട് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സമൃതി ഇറാനി. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ സിറ്റിംഗ് എംപിയായ സ്‌മൃതി ഇറാനി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയേക്കാൾ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പിന്നിലാണ്.
അമേഠിയിൽ നിന്ന് മൂന്ന് തവണ എംപിയായി വിജയിച്ച രാഹുൽ 2019ൽ സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് തോൽക്കുകയായിരുന്നു. ഇതോടെ ഇത്തവണ മണ്ഡലത്തിൽ മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് സ്‌മൃതി പല തവണ രംഗത്തെത്തിയിരുന്നു. എന്നാൽ വർഷങ്ങളായി അമേഠിയിലെ തെര ഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങുന്ന കിഷോരി ലാലിനെ കോൺഗ്രസ് കളത്തിൽ ഇറക്കുകയായിരുന്നു.
1981മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമാണ് അമേഠി സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേഠിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി വിജയിച്ചത്. പിന്നീട് 1999ൽ നടന്ന തെരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർ ത്തുകയായിരുന്നു. 2014ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. എന്നാൽ 2019ൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.
Leave A Comment