ഭാരത് ജോഡോ യാത്ര തടയാനാണ് കേന്ദ്രത്തിന്റെ ശ്രമം; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സത്യത്തെ ബി.ജെ.പി ഭയക്കുന്നു.യാത്ര തടയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയത്. രാഹുൽ ഗാന്ധിക്കും അശോക് ഗെഹലോട്ടിനും ഇത് സംബന്ധിച്ച് മാണ്ഡവ്യ കത്തയച്ചിരുന്നു.
Leave A Comment