നിയമസഭാ മന്ദിരം ഇടിച്ച് നിരത്തി ചൊറിയണം നടണം: കെ.സുധാകരൻ
തിരുവനന്തപുരം: നിയമസഭാ മന്ദിരം ഇടിച്ച് നിരത്തി ചൊറിയണം നടണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എംപി. സിപിഐ നേതാവ് ആര്.സുഗതന് സെക്രട്ടറിയേറ്റിനെക്കുറിച്ചാണ് പണ്ട് ഇത് പറഞ്ഞതെങ്കിലും ഇപ്പോള്‍ നിയമസഭയുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
ജീര്‍ണതയുടെ മൂര്‍ധന്യത്തിലാണ് നിയമസഭയെന്നും ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. സഭാ ടിവി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സഭാ ടിവി പാര്‍ട്ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രമാണ് സഭാ ടിവിയിൽ കാണിക്കുന്നത്. ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ രണ്ട് പേര്‍ക്കെതിരേ ജാമ്യം കിട്ടാവുന്ന കേസുമെടുത്ത് പിണറായിയുടെ പോലീസ് വീണ്ടും രാജഭക്തി തെളിയിച്ചെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
Leave A Comment