വർഗ്ഗീയ പരാമർശം; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: ചാനല്‍ ചർച്ചയ്ക്കിടെ മതസ്പർധയും വിദ്വേഷവുമുണ്ടാക്കുന്നതുമായ പ്രസ്താവന നടത്തിയ ബിജെപി നേതാവ് പി.സി ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസ്. ചൊവ്വാഴ്ച നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിതയിലെ 196, 299 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തുടർനടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്ലിങ്ങള്‍ എല്ലാവരും പാകിസ്ഥാനിലേക്ക് പോകട്ടെ, ഞങ്ങള്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്ലിങ്ങള്‍ എല്ലാവരും വർഗ്ഗീയവാദികള്‍, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗ്ഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി.ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോല്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വർഗ്ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്പിച്ചത്, എന്നെല്ലാമാണ് പി.സി.ജോർജ് പറഞ്ഞത്.
Leave A Comment