മൂന്നാം തവണയും വി.പി. സാനു എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്
ഹൈദരാബാദ്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി വി.പി. സാനുവും ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസും തുടരും. ഹൈദരാബാദിൽ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇരുവരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമാണ് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിൽ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്.
കെ.അനുശ്രീ (കേരളം), സംഗീത ദാസ് (അസം), എ.അശോക് (ആന്ധ്രപ്രദേശ്), നാഗരാജു (തെലുങ്കാന), നിതീഷ് നാരായണന് (സെന്റര്‍), പ്രതികൂര്‍ റഹ്മാന് (ബംഗാള്‍) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ആദര്‍ശ് എം. സജി (സെന്റർ), പി.എം. ആര്‍ഷോ (കേരളം), ശ്രീജന് ഭട്ടാചാര്യ (ബംഗാള്‍), ദീപ്സിത ധര് (സെന്റര്‍), സന്ദീപന്‍ ദേവ് (ത്രിപുര), ദിനിത് ദണ്ഡ (സെന്റര്‍) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. നിരുബെന് (തമിഴ്നാട്), സുഭാഷ് ഝക്കര്‍ (രാജസ്ഥാന്), അമിത് താക്കൂര്‍ (ഹിമാചല്പ്രദശ്), ഐഷി ഘോഷ് (ഡല്‍ഹി) എന്നിവരെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Leave A Comment