sports

പിറന്നാള്‍നേട്ടമായി 49-ാം സെഞ്ചുറി; സച്ചിന്‍റെ റെക്കോഡില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തി കോലി

കൊല്‍ക്കത്ത: ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കിങ് കോലി എന്ന് ആരാധകര്‍ ആദരപൂര്‍വം വിളിക്കുന്ന വിരാട് കോലി. 
പിറന്നാള്‍ ദിനത്തില്‍ തന്നെ കരിയറിലെ 49-ാം ഏകദിന സെഞ്ചുറി നേടിയ കോലിയുടെ ഈ നേട്ടത്തിന് മധുരം അല്‍പം കൂടും. രണ്ട് തവണ സെഞ്ചുറിയ്ക്കരികില്‍ വീണുപോയ കോലിയ്ക്ക് പക്ഷേ മൂന്നാം ശ്രമത്തില്‍ പിഴച്ചില്ല. അതീവശ്രദ്ധയോടെ ഓരോ പന്തും നേരിടുമ്പോഴും കോലി മനസ്സില്‍ സെഞ്ചുറിയുടെ മോഹത്തിന് തിരികൊളുത്തിയിരുന്നു. പതിവിന് വിപരീതമായി വളരെ പതിയെ ബാറ്റിങ് തുടര്‍ന്ന കോലി 119 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറികളിലൊന്നാണിത്.

Leave A Comment