sports

ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം

ഷില്ലോങ്: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച് തിരിച്ചെത്തിയ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ സു​നി​ൽ ഛേത്രി​ ഗോളോടെ മടങ്ങിവരവ് ഗംഭീരമാക്കിയ മാലദ്വീപിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് 3-0ന്‍റെ തകർപ്പൻ ജയം.ഛേത്രിയെ കൂടാതെ രാഹുൽ ഭെകെ, ലിസ്റ്റൺ കൊളാസോ എന്നിവരാണ് ഗോൾ നേടിയത്.ഷി​ല്ലോ​ങ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ മാ​ല​ദ്വീ​പിനെതിരെ മികച്ച മത്സരമാണ് ഇന്ത്യ പുറത്തെടുത്തത്.

34ാം മിനുറ്റിൽ കോർണർ കിക്കിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോൾ. കോർണർ നല്ലൊരു ഹെഡറിലൂടെ രാഹുൽ ഭെകെ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മറ്റൊരു സെറ്റ് പീസിൽ നിന്ന് ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 66ാം മിനുറ്റിൽ മഹേഷ് എടുത്ത കിക്ക് ലിസ്റ്റൺ കൊളാസോ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്‌.തുടക്കത്തിൽ ലക്ഷ്യം കണ്ടെത്താനാകാതിരുന്ന ഛേത്രിയുടേതായിരുന്നു അടുത്ത ഊഴം. 76ാം മിനിറ്റിലായിരുന്നു ഹെഡ്ഡറിലൂടെ ഛേത്രിയുടെ ഗോൾ. ഛേത്രിയുടെ 95ാം അന്താരാഷ്ട്ര ഗോൾ കൂടിയായി ഇത്.മാ​ർ​ച്ച് 25ന് ​ഇ​തേ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ട്. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പ് കൂ​ടി​യാ​ണ് ഇ​ന്ത്യ​ക്ക് ഇ​ന്ന​ത്തെ മത്സരം.

Leave A Comment