ജില്ലാ വാർത്ത

കണ്ണൂരില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു; അന്വേഷണം

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. ഉടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. 

പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കട ഒരുക്കിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. മുഖംമൂടി ധരിച്ച രണ്ട് പേരാണ് കട തകര്‍ത്തത്. കണ്ണൂര്‍ - കൂത്തുപറമ്പ് റോഡിലാണ് പാരിസ് കഫെ എന്ന പേരില്‍ റഷീദ് തട്ടുകട തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു നോമ്പു തുറയും സംഘടിപ്പിച്ചിരുന്നു. ആര്‍ക്കും തന്നോട് വൈരാഗ്യം തോന്നേണ്ട ഒരു കാരണവും ഉണ്ടായിട്ടില്ലെന്ന് റഷീദ് പറഞ്ഞു. രണ്ടേ കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് റഷീദിന് ഉണ്ടായത്. 

Leave A Comment