ദേശീയം

ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ സ്‌​ഫോ​ട​നം; 19 മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ സ്‌​ഫോ​ട​നം. 19 പേ​ർ മ​രി​ച്ചെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​രു​ദു​ന​ഗ​റി​ന് സ​മീ​പ​മു​ള്ള പ​ട​ക്ക നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫാ​ക്ട​റി​യി​ലെ നാ​ല് മു​റി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ​ല​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ അ​മ്പ​തോ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളു. റ​വ​ന്യു - ധ​ന മ​ന്ത്രി​മാ​രോ​ട് ഉ​ട​ൻ സ്ഥ​ല​ത്താ​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ നി​ർ​ദേ​ശി​ച്ചു.

Leave A Comment