ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു
തൃശൂർ: ദേശീയപാത മണ്ണുത്തി കല്ലിടുക്കിൽ ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി 40 വയസുള്ള അറുമുഖ സുന്ദര പെരുമാൾ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കരൂർ വേലുസ്വാമിപുരം സ്വദേശി ശക്തിവേലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയോരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം.
തകരാറിലായതിനെ തുടർന്ന് ദേശീയപാത കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി വന്ന് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.
Leave A Comment