കിസാന്‍ സഭ: പ്രസിഡന്‍റ് അശോക് ധാവ്ളെ;ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍
തൃശൂര്‍: കിസാന്‍ സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. അശോക് ധാവ്ളെ പ്രസിഡന്‍റായി തുടരും. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.
കേരളത്തില്‍നിന്ന് സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജന്‍, എം.വിജയകുമാര്‍, കെ.എന്‍. ബാലഗോപാല്‍, കെ.കെ. രാഗേഷ്, വത്സന്‍ പാനോളി, എം. പ്രകാശന്‍, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്‍, എം. സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Leave A Comment