ജില്ലാ വാർത്ത

വി​സി​ലൊ​ച്ച നി​ല​യ്ക്കു​ന്നു; മ​ഞ്ഞ​വ​ര തൊ​ട്ടാ​ല്‍ ഇ​നി അ​ലാ​റം മു​ഴ​ങ്ങും

കൊ​ച്ചി: മെ​ട്രോ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ മ​ഞ്ഞ​വ​ര മറികടന്നാ​ല്‍ അ​ലാ​റം മു​ഴ​ങ്ങു​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും വ​രു​ന്നു. തി​ര​ക്കേ​റി​യ സ്റ്റേ​ഷ​നു​ക​ളാ​യ ഇ​ട​പ്പ​ള്ളി​യി​ലും ജെ​എ​ല്‍​എ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ സം​വി​ധാ​നം വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ് മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ 10 പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലും ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളും സം​വി​ധാ​നം പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

പ്ലാ​റ്റ്‌​ഫോ​മി​ലെ അ​മി​ത തി​ര​ക്കോ അ​ശ്ര​ദ്ധ​യോ മൂ​ലം യാ​ത്ര​ക്കാ​ര്‍ മ​ഞ്ഞ​വ​ര മ​റി​ക​ട​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഈ ​ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ വി​സി​ല്‍ മു​ഴ​ക്കി അ​പാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ് നി​ല​വി​ലെ രീ​തി. ആ​രെ​ങ്കി​ലും മ​ഞ്ഞ​വ​ര മ​റി​ക​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തി​നാ​ല്‍ മ​റ്റ് സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍​ക്ക് ശ്ര​ദ്ധി​ക്കാ​നാ​കു​ന്നി​ല്ല.

പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ആ​രെ​ങ്കി​ലും മ​ഞ്ഞ​വ​ര മ​റി​ക​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കി​യി​രി​ക്കേ​ണ്ട​തി​ല്ല. പ​ക​രം യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഉ​ള്‍​പ്പെടെ​യു​ള്ള മ​റ്റ് കാ​ര്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി.

ഇ​ന്‍​ഫ്രാ​റെ​ഡ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ഞ്ഞ​വ​ര​യ്ക്ക് ഇ​രു​വ​ശ​വും ഒ​രു വെ​ര്‍​ച്വ​ല്‍ ചു​റ്റ​ള​വ് സൃ​ഷ്ടി​ച്ചാ​ണ് പു​തി​യ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ മ​ഞ്ഞ​വ​ര​യി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യോ മ​റി​ക​ട​ക്കു​ക​യോ ചെ​യ്താ​ല്‍ സെ​ന്‍​സ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും സു​ര​ക്ഷാ അ​ലാ​റം മു​ഴ​ങ്ങു​ക​യും ചെ​യ്യും.

അ​ന്താ​രാ​ഷ്ട്ര മെ​ട്രോ​ക​ളി​ല്‍ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ കൊ​ച്ചി മെ​ട്രോ​യു​ടെ ത​ന്നെ ടെ​ലി​കോം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ച് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു. 750 വോ​ള്‍​ട്ടി​ന്‍റെ വൈ​ദ്യു​തീ​ക​രി​ച്ച ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളാ​ണ് പാള​ത്തി​ന് അ​രി​കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

യാ​ത്ര​ക്കാ​ര്‍ കാ​ല്‍​വ​ഴു​തി ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് വ​ഴി വ​ച്ചേ​ക്കും. അ​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment