ജില്ലാ വാർത്ത

വിവാദങ്ങൾക്കിടെ പുനർജനി പദ്ധതിയിൽ പുതിയ വീട്; തറക്കല്ലിട്ട് പ്രതിപക്ഷ നേതാവ്

പറവൂര്‍: വിവാദങ്ങള്‍ക്കിടെ പറവൂര്‍ നിയമസഭാ മണ്ഡലത്തിൽ പുനര്‍ജനി പദ്ധതിയിൽ നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പുനർജനി പദ്ധതിയിൽ 230ഓളം വീടുകള്‍ തയ്യാറായിട്ടുണ്ടെന്നും ആരെങ്കിലും പരാതി നൽകി എന്ന് കരുതി പദ്ധതി നിർത്താൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണ്. പുനര്‍ജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്നാണ് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണണിതെന്നും സിബിഐ അന്വേഷണം നടക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

മണപ്പാട്ട് ഫൗണ്ടേഷൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും രേഖകൾ കയ്യിൽ ഉണ്ടെന്നും സതീശൻ പറഞ്ഞു.

Leave A Comment