കേരളം

പി​ണ​റാ​യി ത​ന്നെ ന​യി​ക്ക​ണം, പി​ബി​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ച് കേ​ര​ള ഘ​ട​കം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ ന​യി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം പോ​ളി​റ്റ് ബ്യൂ​റോ​യി​ല്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന ഘ​ട​കം. പി​ബി തീ​രു​മാ​നം വൈ​കി​ട്ട് പ്ര​ഖ്യാ​പി​ക്കും.

വൈ​കു​ന്നേ​രം നാ​ല​ര​യേ​ടെ പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം അ​വ​സാ​നി​ക്കും സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഡ​ല്‍​ഹി​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​രു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണെ​ന്നും പ്ര​ചാ​ര​ണം ന​യി​ക്ക​ണെ​ന്നു​മാ​ണ് സം​സ്ഥാ​ന ഘ​ട​കം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള ആ​വ​ശ്യം. അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് വൈ​കി​ട്ട് പ്ര​ഖ്യാ​പി​ക്കും.

75 വ​യ​സ് പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ പോ​ളി​റ്റ് ബ്യൂ​റോ​യി​ലും കേ​ന്ദ്ര ക​മ്മി​റ്റി​യി​ലും നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പി​ണാ​റാ​യി വി​ജ​യ​ന് ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പാ​ര്‍​ട്ടി പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ അം​ഗ​മാ​കു​ന്ന​തി​നാ​ണ് പ്രാ​യ​പ​രി​ധി ബാ​ധ​കം.

എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന് പാ​ര്‍​ട്ടി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​യ​ത്. പി​ബി അം​ഗ​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ള്‍​പ്പെ​ടെ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പ്ര​ഖ്യാ​പ​നം ന​ട​ത്തും

Leave A Comment