കൊടകരയിൽ ഹരിത കർമ്മ സേനയുടെ മുച്ചക്രവണ്ടി സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു
കൊടകര: ഹരിത കർമ്മ സേനയുടെ മുച്ചക്രവണ്ടി സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. കൊടകര അഴകം പാലസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കൊടകര പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മുച്ചക്രവണ്ടിയാണ് കഴിഞ്ഞദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചത്.വണ്ടിയും വണ്ടിയിൽ ചാക്കിൽ ശേഖരിച്ചുവച്ചിരുന്ന മാലിന്യങ്ങളും കത്തി നശിച്ചു. തീ കണ്ട് ഓടിയെത്തിയ സമീപവാസികളാണ് തീ അണച്ചത്. വെള്ളിയാഴ്ച രാവിലെ ഹരിത കർമ്മ സേനാംഗങ്ങൾ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കൊടകര പോലീസിൽ പരാതി നൽകി.
Leave A Comment