മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമർശം അൽപ്പത്തരം: കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രിയുടെ "സ്ത്രീലമ്പട' പരാമർശം അൽപ്പത്തരമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാൽ പിന്നെ എന്താണർഥം എന്നും സുധാകരൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും സുധാകരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണപ്പാളി കവർച്ച അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ളവർ തന്നെ കവർച്ചയ്ക്ക് കൂട്ടി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് സിപിഎം നേതാക്കൾ ജയിലിലും ആണല്ലൊയെന്നും സുധാകരൻ പറഞ്ഞു. കൂടുതൽ സിപിഎംകാർക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും സുധാകരൻ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്പോൾ ഇത് വ്യക്തമാകുമെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും താൻ പാർട്ടി നിലപാട് അംഗീകരിക്കുന്ന ആളാണെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സുധാകരൻ പ്രതികരിച്ചു
Leave A Comment