രാഷ്ട്രീയം

ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം: എം.​വി. ഗോ​വി​ന്ദ​ൻ

 തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

അ​തി​ജീ​വി​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ. നീ​തി കി​ട്ടാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. ഗൂ​ഡാ​ലോ​ച​ന തെ​ളി​യി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് കേ​ര​ള സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ സ​ർ​ക്കാ​ർ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​നും പ്ര​തി​ക​രി​ച്ചു. കോ​ട​തി​യൂ​ടെ നി​രീ​ക്ഷ​ണം മ​ന​സി​ലാ​ക്കി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് മ​റു​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​തു​സം​ബ​ന്ധി​ച്ച ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​റ്റം ചെ​യ്ത​ത് ആ​രാ​ണെ​ങ്കി​ലും എ​ത്ര ഉ​ന്ന​ത​രാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ എ​ന്നും അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. അ​തി​നാ​ൽ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഇ​ങ്ങ​നെ ഒ​രു നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് എ​ന്ന കാ​ര്യം വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കും. കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് പ​റ​യു​ന്നു, മ​റ്റൊ​രു ഭാ​ഗ​ത്ത് കു​റ്റ​ക്കാ​ര​നാ​ണ് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കോ​ട​തി ക​ണ്ടെ​ത്തി​യ വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave A Comment