ചരമം

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​നി​ല​യി​ൽ

തൃ​ശൂ​ര്‍: യു​വ ഡോ​ക്ട​ര്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​ന​സി​ക രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ മു​ഹ​മ്മ​ദ് റ​യാ​നാ​ണ് (25) മ​രി​ച്ച​ത്. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്.

രാ​വി​ലെ പ​ത്ത് വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​പി​യി​ല്‍ റ​യാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ലാ​ണ് ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ഉ​ള്‍​പ്പെ​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടും.

Leave A Comment