ക്രൈം

ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

വരന്തരപ്പിളളി: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. വരന്തരപ്പിളളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കല്ലൂര്‍ വടക്കുമുറി സ്വദേശി തയ്യില്‍ വീട്ടില്‍ മാടപ്രാവ് എന്നറിയപ്പെടുന്ന അനൂപിനെ (37യാണ് ) കാപ്പ ചുമത്തി നാടുകടത്തിയത്.

 കൊലപാതകം, വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 10 ഓളം കേസ്സുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസുകളിൽ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസ് ആണ് ഒരു വർഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.  

ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Leave A Comment