ശ്രീലേഖയുടേത് കൊലപാതകം, അലവിലിൽ ദമ്പതികളുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂര്‍: അലവിലില്‍ ദമ്പതികൾ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ശ്രീലേഖയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം.കണ്ണൂർ കോർപറേഷൻ പരിധിയിലെ അലവിൽ അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ.ഇതിൽ എ.കെ ശ്രീലേഖയുടേത് കൊലപാതകമെന്നാണ് സ്ഥിരീകരണം.മരണകാരണമായത് തലയ്‌ക്കേറ്റ അടിയും പൊള്ളലും ആണെന്നാണ് റിപ്പോർട്ട്.ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് പൊള്ളലേറ്റ് ആണ്.പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിട്ടുള്ളത്.
Leave A Comment