ദേശീയം

പ്രധാനമന്ത്രിയുടെ SPG അംഗമായ മലയാളി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

ചിറ്റാരിക്കാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിന്‍സ് മോന്‍ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാസർകോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്‌സ് ഉദയഗിരി കണ്ണൂര്‍ ജില്ല). മക്കള്‍ : ഫിയോണ,ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.


Leave A Comment