ദേശീയം

കൊൽക്കത്തയില്‍ ശക്തമായ ഭൂചലനം; കേന്ദ്രമന്ത്രിയുടെ പ്രസംഗവും തടസപ്പെട്ടു

കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ശക്തമായ  ഭൂചലനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം.

ബംഗ്ലാദേശാണ് ഭൂചലനത്തിൻ്റെ  പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിൽ കേന്ദ്രമന്ത്രി സുഖന്ത മജ്ഉംധാർ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഭൂചലനം. പ്രസംഗത്തിനിടയിൽ പെടുന്നനെ ലൈറ്റുകൾ കെടുകയും തെളിയുകയും ചെയ്തുകൊണ്ടിരിക്കെ മന്ത്രി സംസാരം അൽപ സമയം നിറുത്തിവയ്ക്കണോ എന്ന് സദസ്സിനോട് ചോദിക്കുകയും ചെയ്തു.

നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായെന്നും ഓഫീസ് കെട്ടിടങ്ങളിൽനിന്നും മറ്റും ആളുകളെ ഉടൻതന്നെ ഒഴിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.


വീഡിയോ കാണാൻ ഇവിടെ അമർത്തുക

Leave A Comment