ദേശീയം

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ത്ഥി മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ പ​ത്രി​ക ത​ള്ളി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി​യാ​യി നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ത​ള്ളി. ക്രി​മി​ന​ൽ കേ​സ് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ത്രി​ക ത​ള്ളി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി​ക്ക് എ​തി​രി​ല്ലാ​തെ വി​ജ​യി​ക്കാ​നാ​കും. മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ലു​ള്ള ഒ​രു കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​താ​വ് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട രേ​ഖ​ക​ൾ മ​റ​ച്ചു​വെ​ച്ച​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. ഈ ​വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ​ത്രി​ക ത​ള്ളി​യ​ത്.


അ​തേ​സ​മ​യം, ഇ​ത് പൂ​ർ​ണ​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ന്ന കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് പു​റ​മെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല കോ​ൺ​ഗ്ര​സ് സം​ഘം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Leave A Comment