പ്രാദേശികം

വെറ്റിലപ്പാറയില്‍ പുലി പശുകുട്ടിയെ കൊന്നു

ചാലക്കുടി: വെറ്റിലപ്പാറയില്‍ പുലി പശുകുട്ടിയെ കൊന്നു. വെറ്റിലപ്പാറ പുതിയേടത്ത് സുരേന്ദ്രന്റെ നാല് മാസം പ്രായമുള്ള പശുകുട്ടിയെയാണ് പുലി വകവരുത്തിയത്. ബുധന്‍ രാത്രി തൊഴുത്തില്‍ പശുകുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ പുലി പശുകുട്ടിയെ ആക്രമിക്കുന്നത് കണ്ടു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി പശുകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

ഒരു മാസം മുമ്പ് സുരേന്ദ്രന്റെ പശുവിനേയും പുലി വകവരുത്തിയിട്ടുണ്ട്. തൊഴുത്തിന്റെ പണി നടക്കുന്നതിനാല്‍ അയല്‍വാസിയായ സുരേഷിന്റെ പറമ്പില്‍ കെട്ടിയിട്ടപ്പോഴായിരുന്നു അന്ന് പുലി ആക്രമണം ഉണ്ടായത്.

Leave A Comment