പ്രധാന വാർത്തകൾ

കോര്‍പ്പറേറ്റുകളെ പ്രതിരോധിച്ചാണ് കേരളവിഷന്റെ വളര്‍ച്ചയെന്ന് എംഎല്‍എ എച്ച് സലാം

ആലപ്പുഴ: കോര്‍പ്പറേറ്റുകളെ പ്രതിരോധിച്ചാണ് കേരളവിഷന്റെ വളര്‍ച്ചയെന്ന് എംഎല്‍എ എച്ച് സലാം. കുത്തക വിരുദ്ധ നിലപാടുമായി ഇനിയും കേരളവിഷന്‍ മുന്നേറും. പൊതുസമൂഹത്തിന്റെ മുഖമായി കേരളവിഷന്‍ മാറണമെന്നും എംഎല്‍എ പറഞ്ഞു. സിഒഎ 18 ആം സംരംഭക കണ്‍വെന്‍ഷന്‍ വിഷന്‍ സമ്മിറ്റ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു ദശകമായി കേരളവിഷന്‍ വിജയകരമായി നടപ്പാക്കുന്ന സമാനതകളില്ലാത്ത സംരംഭകത്വ മാതൃകളുടെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സിഒഎ 18 മത് സംരംഭക കണ്‍വെന്‍ഷന്‍ വിഷന്‍ സമ്മിറ്റ് 25 ആലപ്പുഴയില്‍ നടന്നത്. കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം നിര്‍വ്വഹിച്ചു. നയവും നിലപാടുമാണ് കേരളവിഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ശക്തിയെന്ന് എച്ച് സലാം പറഞ്ഞു. കോര്‍പ്പറേറ്റുകളെ പ്രതിരോധിച്ചാണ് കേരളവിഷന്റെ വളര്‍ച്ചയെന്നും എച്ച് സലാം ചൂണ്ടിക്കാട്ടി. 

സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റുകളോട് മുഖാമുഖം പോരടിച്ചാണ് കേരളവിഷന്റെ മുന്നേറ്റമെന്ന് പ്രവീണ്‍ മോഹന്‍ പറഞ്ഞു.ICT അക്കാദമി ഫൗണ്ടറും സിഇഒയുമായ സന്തോഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.

മീഡിയ എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ 28 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ പെരുമാള്‍ വരദനെ ചടങ്ങില്‍ ആദരിച്ചു.കേരളവിഷന്റെ ബ്രോഡ് ബ്രാന്റ് സേവനം കൊല്‍ക്കത്തയിലേക്കും വ്യാപിക്കുന്നതിന് തുടക്കം കുറിച്ച് കെസിസിഎല്‍ ബംഗ്ലയുടെ ലോഗോ പ്രകാശനവും പരിപാടിയില്‍ നടന്നു.

കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, കെസിസിഎല്‍ എംഡി പി.പി സുരേഷ് കുമാര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്. സിബി, ന്യൂസ് മലയാളം എംഡി അബൂബക്കര്‍ സിദ്ദിഖ്, സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, കേരളവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി. രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.ഒ.എ അംഗങ്ങളായ 1,500 കേബിള്‍ ടി.വി സംരംഭകര്‍ വിഷന്‍ സമ്മിറ്റിന്റെ ഭാഗമായി.

Leave A Comment