കേരളത്തിൽ തെരഞ്ഞെടുപ്പ് വൈകും; ഏപ്രിൽ ഒടുവിലോ മേയ് ആദ്യ വാരമോ?
തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനവും വൈകുമെന്ന് സൂചന. ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും കഴിഞ്ഞതിനുശേഷമേ കേരളത്തിൽ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം കേരളത്തിൽ ഈ മാസം അവസാന തീയതികളിലേ വരാനിടയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷണർ ഈ മാസം 9,10 തീയതികളിൽ കേരളത്തിൽ വരുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ അപ്പോൾ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനവാരമോ മേയ് ആദ്യവാരമോ ആകും. നേരത്തെ, മാർച്ച് 15ഓടെ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കരുതിയിരുന്നത്.
ഏപ്രിൽ 15ന് വിഷു ആയതിനാൽ ആ തീയതികളിൽ തെരഞ്ഞെടുപ്പ് വരുന്നത് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും ഒരു കാരണമാണ്. മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്, കേന്ദ്രസേനകളുടെ വിന്യാസം, തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ എന്നിവയും കണക്കിലെടുത്തേ തീയതി പ്രഖ്യാപിക്കാൻ ഇടയുള്ളൂ.
Leave A Comment