കേരളം

പി.​എം. ആ​ർ​ഷോ​യും കെ. ​വി​ദ്യ​യും വി​വാ​ഹി​ത​രാ​യി

കാ​സ​ർ​കോ​ട്: എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ പി​എം ആ​ർ​ഷോ​യും മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. ​വി​ദ്യ​യും വി​വാ​ഹി​ത​രാ​യി. തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വെ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ര​ജി​സ്റ്റ​ർ വി​വാ​ഹം. ബ​ന്ധു​ക്ക​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ഇ​രു​വ​രും പ​ര​സ്പ​രം പു​ഷ്പ​ഹാ​രം അ​ണി​യി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങി​ൽ വി​ദ്യ​യു​ടെ മാ​താ​വ് സു​ശീ​ല, സ​ഹോ​ദ​രി​മാ​രാ​യ ദി​വ്യ, ധ​ന്യ, ആ​ർ​ഷോ​യു​ടെ പി​താ​വ് സി.​പി. മ​ണി എ​ന്നി​വ​രും ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ വി.​പി. സാ​നു, പി.​എ​സ്. സ​ഞ്ജീ​വ്, എം.

ശി​വ​പ്ര​സാ​ദ്, ര​ജീ​ഷ് വെ​ള്ളാ​ട്ട്, കെ. ​അ​നു​ശ്രീ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

കാ​സ​ർ​കോ​ട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ കെ. ​വി​ദ്യ കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​എ​ച്ച്ഡി ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യാ​യ പി.​എം. ആ​ർ​ഷോ നി​ല​വി​ൽ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. മു​ൻ​പ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് ആ​ർ​ഷോ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഇ​രു​വ​രും പാ​ല​ക്കാ​ട്ടേ​ക്ക് തി​രി​ച്ചു.


Leave A Comment