കയ്പമംഗലം: കയ്പമംഗലം പുത്തൂര് വിഷ്‌ണുമായ കാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്തെ സ്‌റ്റോർ മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ആറ് വിളക്കുകൾ ഇവിടെ നിന്നും മോഷ്ടിച്ചു. ഇന്നലെ രാത്രി ആറ് മണിയോടെ വിളക്ക് വെക്കാനെത്തിയപ്പോഴാണ് വാതിൽ കുത്തിപൊളിച്ച നിലയിൽ കണ്ടെത്തിയത്. പുറത്ത് ഭണ്ഡാരങ്ങൾ ഉണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഭാരവാഹികൾ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Leave A Comment