പ്രാദേശികം

ചാലക്കുടിയിൽ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

ചാലക്കുടി: ബൈക്കിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മാരാംകോട് പടിഞ്ഞാക്കര ജോര്‍ജ്ജ് മകന്‍ ബാബു(58)ആണ് മരിച്ചത്. ഇന്ന്  രാവിലെ 9 മണിയോടെ  ചാലക്കുടിപുഴ പാലത്തിന് മുകളില്‍ വച്ചായിരുന്നു അപകടം. മുരിങ്ങൂര്‍ ലത്തീന്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ബാബുവിന്റെ ബൈക്കിന് പുറകില്‍  ബസിടിക്കുകയായിരുന്നു.  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Leave A Comment