പ്രാദേശികം

നവകേരള സദസ്സ്: മാളയില്‍ നാളെ ഗതാഗത നിയന്ത്രണം

മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലം നവകേരള സദസ്സ്‌ മാള സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തെ പ്രത്യേക വേദിയിൽ ബുധനാഴ്ച രണ്ടിന് നടക്കും. പരിപാടിയുടെ ഭാഗമായി ബുധനാഴ്ച പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

1 കൊടുങ്ങല്ലൂർ, പൊയ്യ ഭാഗത്ത് നിന്ന് ചാലക്കുടി, മാള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാള പള്ളിപ്പുറം പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും തിരിഞ്ഞ് മൂന്നുമുറി, പ്ലാവിൻമുറി, വട്ടക്കോട്ട വഴി മാള അന്നമനട റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്

2. വലിയപറമ്പ് അന്നമനട ഭാഗത്ത് നിന്ന് മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കോട്ടമുറി കാവനാട് വലത്തോട്ട് തിരിഞ്ഞ് പട്ടാളപടിയിലെത്തി അഷ്ടമിച്ചിറ ഭാഗത്തേക്ക് പോകേണ്ടതാണ്.

3. വെള്ളാങ്ങല്ലൂർ, പുത്തൻചിറ, നാരായണമംഗലം ഭാഗത്ത് നിന്ന്  മാള ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുന്നത്തുകാട് എത്തി ഇടത്തോട്ട് തിരിഞ്ഞ് വടമ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് വടമ കിണർ സ്റ്റോപ്പിൽ നിന്നും  കിണർ സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കോട്ടവാതിൽ വഴി കോട്ടമുറിയിലെത്തി പോകേണ്ടതാണ്.

4. കൊമ്പത്തുകടവു ഭാഗത്തു നിന്നും നെയ്തകുടി വഴി മാള ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊമ്പത്തുകടവു പള്ളി  ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പിണ്ടാണി, കുന്നത്തുകാട് വഴി വടമ ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് വടമ കിണർ വഴി പോകേണ്ടതാണ്.

5. കൊടകര, ചാലക്കുടി ഭാഗത്തു നിന്നും മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അഷ്ടമിച്ചിറയിൽ നിന്നും തിരിഞ്ഞ് വൈന്തല, അമ്പഴക്കാട്, കോട്ടമുറി, വഴി പോകേണ്ടതാണ്.

Leave A Comment