ക്രൈം

പോക്സോ കേസ്; യുവാവിന് 6 വർഷം തടവ്

പുത്തൻച്ചിറ: പോക്സോ കേസിൽ യുവാവിന് 6 വർഷം തടവ്. കരാമ്പ്ര  അമ്പാട്ടു പറമ്പിൽ വീട്ടിൽ സുകേഷിനെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 6 വർഷത്തെ തടവിനും 40,000/-രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. മാള പുത്തൻച്ചിറ വായനശാലക്കടുത്തു വെച്ച് 17 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി. എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.  

മാള സബ്ബ് ഇൻസെപക്ടർ ആയിരുന്ന സൈമൺ കെ. എം. അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ടി .  ബാബുരാജ് ഹാജരായി.

Leave A Comment