ശ്രീനാരായണപുരത്ത് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് ആരംഭിച്ചു
ശ്രീനാരായണപുരം : പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് ആരംഭിച്ചു.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണവും ,
പേവിഷബാധയും അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തി്ൽ സ്ഥിതിഗതികൾ നിയന്ത്രണ
വിധേയമാക്കുന്നതിനു വേണ്ടി ശ്രീനാരായണപുരം ഗ്രാമ പഞ്ചായ ത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിൻ്റെ ഉൽഘാടനം പോഴങ്കാവ് മൃഗാശുപത്രിയിൽ വെച്ച് പ്രസിഡൻ്റ് എം എസ് മോഹനൻ നിർവ്വഹിച്ചു. അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്നിഹിതരായി.
വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. ജെഎൻ ബീന ക്യാമ്പിന് നേതൃത്വം നൽകി.വീടുകളിൽ വളർത്തുന്ന എല്ലാ നായ്ക്കശക്കും സമയബന്ധിതമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പും, വളർത്തുന്നതിനുള്ള ലൈസൻസും നിർബന്ധമായും എടുക്കുണമെന്ന് പ്രസിഡൻ്റ് അറിയിച്ചു.മൃഗാശുപത്രിയിലും തുടർന്ന് ബുധനാഴ്ച
വെമ്പല്ലുർ സബ്‌സെൻ്ററിൽ
വച്ച് നടത്തുന്ന ക്യാമ്പിൽവിവരം
വീടുകളിൽ വളർത്തുന്ന നായ്ക്കളെയും
പൂച്ചകളെയും കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും അറിയിച്ചു.

Leave A Comment