വോട്ടുകൊള്ളയ്ക്കെതിരേ രാഹുൽ ഗാന്ധിയുടെ നാല് നിർദേശങ്ങൾ
ന്യൂഡൽഹി: വോട്ട് കൊള്ളയ്ക്കെതിരേ നാല് നിർദേശങ്ങൾ ലോക്സഭയിൽ അവതരിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ചയിൽ ലോക്സഭയിൽ പ്രസംഗിക്കുമ്പോഴാണ് വോട്ടുകൊള്ള തടയുന്നതിനുള്ള നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് സഭയ്ക്കു മുന്നിൽ അവതരിപ്പിച്ചത്.
പ്രസംഗത്തിൽ വോട്ട് കൊള്ള രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും ഇതിലേർപ്പെട്ടിരിക്കുന്നവർ രാജ്യവിരുദ്ധരാണെന്നും പറഞ്ഞ രാഹുൽ, ഹരിയാനയിലെ വോട്ടർ പട്ടികയിൽ 22 തവണ പ്രത്യക്ഷപ്പെട്ട ബ്രസീലിയൻ യുവതിയുടെയും ഹരിയാനയിലെ ഒരു ബൂത്തിൽ നൂറിലധികം തവണ പ്രത്യക്ഷപ്പെട്ട സ്ത്രീയെയും പരാമർശിച്ച
വോട്ട് കൊള്ളയെപ്പറ്റി പ്രസംഗിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസ് ശക്തികൾ ബന്ധിച്ചുവെന്നു പറഞ്ഞ രാഹുൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന പാനലിൽനിന്ന് എന്തുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതെന്നും ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുമ്പോൾ അവർക്കെതിരേ യാതൊരു നടപടിയുമെടുക്കാൻ കഴിയില്ലെന്ന നിയമം 2023 ഡിസംബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പാസാക്കിയെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ഒരൊറ്റ പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരമൊരു പ്രതിരോധശേഷി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
വോട്ടു കൊള്ളയെ സാധൂകരിക്കുന്നതിനായി താൻ നിരവധി തെളിവുകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ രാഹുൽ തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
വോട്ടുകൊള്ള ആവർത്തിക്കാതിരിക്കാൻ അഞ്ച് നിർദേശങ്ങളാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് സഭയിലുയർത്തിയത്. ഇതിൽ ഒന്നാമത്തേത് തെരഞ്ഞെടുപ്പിനു ഒരു മാസം മുമ്പ് മെഷീൻ-റീ ഡബിൾ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകണമെന്നതാണ്. രണ്ടാമത്തേത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി ഫൂട്ടേജുകൾ തെരഞ്ഞെടുപ്പിനു 45 ദിവസങ്ങൾക്കു ശേഷം നശിപ്പിക്കണമെന്ന നിയമം പിൻവലിക്കണമെന്നതാണ്.
ഇലക്ട്രോണിക് വോട്ടർ മെഷീനുകളുടെ (ഇവിഎം) രൂപരേഖ മനസിലാക്കുന്നതിനായി ഇവിഎമ്മുകൾ തങ്ങൾക്ക് ലഭ്യമാക്കണമെന്നും ഞങ്ങളുടെ വിദഗ്ധർക്ക് അത് പരിശോധിക്കാനുള്ള അനുവാദം നൽകണമെന്നതുമാണ് രാഹുൽ മുന്നോട്ടുവെച്ച മൂന്നാമത്തെ നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന നിയമം പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Leave A Comment