ബിസിനസ്

ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗി​ന് സ​ർ​വീ​സ് ചാ​ർ​ജ് വ​രു​ന്നു

കൊച്ചി: ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യു​ള്ള ഇ​മ്മീ​ഡി​യ​റ്റ് പേ​യ്മെ​ന്‍റ് സ​ർ​വീ​സി​ക​ൾ​ക്ക് (ഐ​എം​പി​എ​സ് ) സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്ക​ൻ എ​സ്ബി​ഐ. നി​ല​വി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​ണ്.

ഇ​താ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ സേ​വ​ന നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി മാ​റ്റം വ​രു​ത്താ​ൻ പോ​കു​ന്ന​ത്. 25,000 മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ഇ​നി സ​ർ​വീ​സ് ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ടി വ​രി​ക.

25, 000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ര​ണ്ട് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഈ​ടാ​ക്കു​ക. ഒ​ന്നു​മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ത്ത​രം ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് ആ​റു രൂ​പ​യും ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കും.

ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ത്തു രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് സേ​വ​ന നി​ര​ക്കാ​യി ഈ​ടാ​ക്കു​ക. ഇ​ത് ഫെ​ബ്രു​വ​രി 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് എ​സ്ബി​ഐ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സം ഐ​എം​പി​എ​സ് ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി ന​ട​ത്താ​ൻ സാ​ധി​ക്കു​ക. 

ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ വ​ഴി​യു​ള്ള ഐ​എം​പി​എ​ന്ന് ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് നി​ല​വി​ലെ രീ​തി തു​ട​രും. 1,000 രൂ​പ വ​രെ​യു​ള്ള ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ ബ്രാ​ഞ്ചു​ക​ൾ വ​ഴി സൗ​ജ​ന്യ​മാ​യി ന​ട​ത്താം. 1,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഇ​ട​പാ​ടി​ന് നാ​ല് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്.

ഒ​ന്നു മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 12 രൂ​പ​യും ജി​എ​സ്ടി​യും ഫീ​സ് ഈ​ടാ​ക്കും. ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷാ വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 20 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്.

Leave A Comment