ജില്ലാ വാർത്ത

കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി; സഹോദരിക്കൊപ്പം മറ്റൊരു യുവാവുണ്ടെന്ന് പൊലീസ്

കൊച്ചി: എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. സഹോദരൻ അക്ഷയ് ആണ് വൈകിട്ടോടെ അയ്യംമ്പിള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. സഹോദരി അഞ്ജനക്കായി തിരുവനന്തപുരത്ത് തെരച്ചിൽ തുടരുകയാണ്. എറണാകുളം അയ്യംമ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ അക്ഷയ് ആണ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല.

 അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പോലീസ് ചോദിച്ചറിയുകയാണ്. അതേസമയം സഹോദരി അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു.

 അതിനിടയിലാണ് നിർണായക ദ്യശ്യങ്ങൾ ലഭിച്ചത്. അഞ്ജനക്കൊപ്പം മറ്റൊരു യുവാവും ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Leave A Comment